കൊച്ചി: നഗരത്തിന്റെ സുസ്ഥിരവികസനത്തിനും പരിസ്ഥിതി-പൈതൃക സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന കൊച്ചി നഗരസഭയുടെ സ്ഥാപനമായ സെന്റർ ഫോർ ഹെറിറ്റേജ് എൻവയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് (സി-ഹെഡ്) നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ആലുവ പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ ഈ വർഷത്തെ ഭൂമിമിത്ര അവാർഡ് ലഭിച്ചു. നഗരാസൂത്രണത്തിനൊപ്പം പ്രകൃതിയെയും പൈതൃകത്തെയും ചേർത്തുപിടിക്കണമെന്ന ദീർഘവീക്ഷണമാണ് സി-ഹെഡിനെ അവാർഡിനർഹമാക്കിയത്ത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്പാർക്ക് (SPARC) സ്പോൺസർഡ് അന്താരാഷ്ട്ര ശിൽപശാലയായ “നാനോമാറ്റീരിയൽസ് ആൻഡ് ആന്റിമൈക്രോബിയൽ പെപ്റ്റൈഡ്സ് ഇൻ അക്വാകൾച്ചർ ഡിസീസ് മാനേജ്മെന്റ്” (“Nanomaterials & Antimicrobial Peptides in Aquaculture Disease Management”) പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 27, 28 തീയതികളിലാണ് ശിൽപശാല നടക്കുന്നത്.
Kyungpook National University (ക്യുങ്പൂക്ക് നാഷണൽ യൂണിവേഴ്സിറ്റി), Yonsei University (യോൻസെ യൂണിവേഴ്സിറ്റി) എന്നീ ദക്ഷിണ കൊറിയൻ സർവകലാശാലകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ......
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ക്ക് മെയ് 17 ഞായറാഴ്ച കോഴിക്കോട് സമാരംഭം കുറിക്കും. രാവിലെ 9:30 നു കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജിലെ വേദിയില്‍ കൊല്ലം രൂപത മെത്രാന് ബിഷപ് ഡോ. ......
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ശതമാനം വിജയമാണ് ഇക്കുറി.......
തമിഴ്നാട്ടിൽ കുംഭകോണത്തിൽ ജനിച്ച്, ബെംഗളൂരുവിൽ വളർന്നു, മുംബൈയിൽ സെറ്റിലായ സംവിധായകനാണ് 'ബാൽകി' എന്ന ബാലകൃഷ്ണൻ. 2007-ൽ അമിതാബ് ബച്ചൻ, തബു അഭിനയിച്ച് പുറത്തിറങ്ങിയ 'സീനികം' എന്ന ഹിന്ദി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബാൽകി ഈ ചിത്രത്തിന് അടുത്തതായി വീണ്ടും അമിതാബ് ബച്ചനെ നായകനാക്കി 'പാ' എന്ന ചിത്രം സംവിധാനം ചെയ്തു. ......
വായനയുടെ ഗുണം വാക്കുകളിലും പ്രവൃത്തിയിലും കാണിക്കുന്ന വ്യക്തിയാണ് സതീശനെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.
സതീശൻ എന്ന സന്ദേശം
വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാൻ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. ......
നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി വി.ഡി. സതീശൻ തന്റെ രാഷ്ട്രീയ ഗുരുവായ അന്തരിച്ച ജി.......
ബിജെപിയുടെ പരിപാടി വിദ്വേഷ പ്രചാരണമാണ്, അതൊന്നും ഇവിടെ സമ്മതിക്കില്ല’;
മതേതര കേരളത്തിൽ പോറൽ വീഴ്ത്താൻ സമ്മതിക്കില്ലന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ.
കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ഒരു ശക്തിയെയും സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദേശിയ തലത്തിലും കേരളത്തിലും ബിജെപിയുടെ പരിപാടി വിദ്വേഷ പ്രചാരണമാ ണെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.
കേരളത്തിൽ എല്ലാവരും ഒന്നുപോലെ തന്നെ. നമ്മുടെ മക്കളും കൊച്ചുമക്കളും സൗഹാർദത്തോടെ ജീവിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗ് യുഡിഎഫിന്റെ പ്രധാനഘടകക്ഷിയാണ്.
വിജയത്തിൽ നിർണായക പങ്കുവെച്ചു. ......
തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ഇന്ന് ഉച്ചയോടെ ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലായിരുന്നു കൂടിക്കാഴ്ച. ......
ബ്രസ്സൽസ്: ഹന്റാ വൈറസ് (Hantavirus) വ്യാപനം തടയുന്നതിനായി അംഗരാജ്യങ്ങൾക്കിടയിലുള്ള വിവരവിനിമയ സംവിധാനം ശക്തമാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ 27അംഗരാജ്യങ്ങൾക്കിടയിൽ വേഗത്തിൽ കൈമാറുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള പ്രത്യേക സംവിധാനത്തിന് (Information-sharing mechanism) ഇതോടെ തുടക്കമായി.
യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ നിലവിലെ അധ്യക്ഷ പദവി വഹിക്കുന്ന സൈപ്രസ് ആണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.അംഗരാജ്യങ്ങൾക്കും ഇ.യു സ്ഥാപനങ്ങൾക്കും ഇടയിൽ വൈറസ് ബാധയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും നിലവിലെ നടപടിക്രമങ്ങൾ വിലയിരുത്താനും ഈ സംവിധാനം ഒരു പൊതുവേദിയായി പ്രവർത്തിക്കും.നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം യൂറോപ്പിലെ പൊതുജനങ്ങളിൽ വൈറസ് ബാധിക്കാനുള്ള സാധ്യത 'വളരെ കുറവാണെന്ന്' (Very low) സൈപ്രസ് പ്രെസിഡൻസി വ്യക്തമാക്കി.കർശനമായ അണുബാധ നിയന്ത്രണ മാർഗ്ഗങ്ങളും പ്രതിരോധ നടപടികളും നിലവിലുള്ളതിനാലാണ് ഭീഷണി കുറയുന്നത്. ......